ഹസീബ് ഹീറോയാണ് ഹീറോ; സൂപ്പർ ഹീറോ

കല്ലടിക്കോട്: അബദ്ധത്തിൽ കിണറിൽ വീണ ദമ്പതികൾക്ക് രക്ഷകനായി മുഹമ്മദ് ഹസീബ്. ആരും പകച്ചു പോകുന്ന നിമിഷത്തിൽ രണ്ട് ജീവനുകൾ രക്ഷിക്കാൻ അസാമാന്യ ധൈര്യത്തോടെ വളരെ പെട്ടെന്ന് രക്ഷാപ്രവർത്തിനിറങ്ങിയ ഹസീബിനെ അഭിനന്ദിക്കുകയാണ് നാട്.  വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. വഴിയാത്രക്കാരായ കരിമ്പ ഇടക്കുർശ്ശി പട്ടിയപ്പൻ തരിശ് മനോജും ഭാര്യ റീനയുമാണ് 25 കോല്‍ താഴ്ചയുള്ള കിണറിൽ വീണത്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന ഹസീബ് ഉടൻ സ്ഥലത്തെത്തി രക്ഷാദൗത്യത്തിനിറങ്ങുകയായിരുന്നു. ഹസീബിന്  സപ്പോർട്ടായി പരിസരവാസിയായ ദിനേശും, പ്രദേശത്തുള്ളവരും കൂടെനിന്നു.  തുടർന്ന് കിണറ്റിലേക്ക് കൊട്ടയിറക്കി അപകടത്തിൽപ്പെട്ടവരെ കരക്കുകയറ്റി ഉടൻ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ വർഷം മുഹമ്മദ് ഹസീബ് അഗ്നിരക്ഷ റസ്ക്യു ടീമിന്‍റെ ആപ്ത മിത്ര പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. ഇതാണ് കിണറ്റില്‍ വീണവരെ രക്ഷിക്കാൻ യുവാവിന് ധൈര്യം പകർന്നത്.  പുലാപ്പറ്റ കോണിക്കഴി ആടക്കോട് ബാപ്പുട്ടി ഹാജറ ദമ്പതികളുടെ മകനായ മുഹമ്മദ് ഹസീബ് (24) ഇന്‍റീരീയർ ഡിസൈനറായി ജോലി ചെയ്യുകയാണ്. വയനാട് ദുരന്തബാധിത പ്രദേശത്തും രക്ഷാപ്രവർത്തനങ്ങള്‍ക്കും മുഹമദ് ഹസീബ് പങ്കാളിയായിരുന്നു.

വാർത്ത കടപ്പാട് 

Post a Comment

Previous Post Next Post