പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തിൽ ഇഡലി തൊണ്ടയിൽ കുടുങ്ങിയയാൾ മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ വീടിന് സമീപം സുഹൃത്തുക്കൾ ചേർന്ന് നടത്തിയ ഓണാഘോഷത്തിനിടെയാണ് സംഭവം. ഇഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വാസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല.