പാലക്കാട്: ശ്രീകൃഷ്ണപുരം സ്വദേശിയായ അധ്യാപകൻ ഗിരീഷിന്‍റെ നിർത്തിയിട്ട കാറിന് തീയിട്ടു. കാറിന്‍റെ മുൻഭാഗം കത്തിനശിച്ചു. സംഭവത്തിൽ പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ആനക്കരയിൽ ബന്ധുവിന്‍റെ വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു കാർ. രാത്രി 11.15നായിരുന്നു സംഭവം. ശബ്ദവും വെളിച്ചവും കൊണ്ട് ഉണർന്ന് നോക്കിയപ്പോൾ സ്വിഫ്റ്റ് കാർ കത്തുന്നതാണ് കണ്ടതെന്ന് ഗിരീഷ് പറഞ്ഞു. തുടർന്ന് മോട്ടോർ അടിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു.. ഉടനെ പൊലീസിനെ വിവരം അറിയിച്ചെന്ന് ഗിരീഷ് പറഞ്ഞു.
വധുഗൃഹത്തിലെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതാണ് ഗിരീഷ്. അതേസമയം സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥന്‍റെ കാറാണെന്ന് തെറ്റിദ്ധരിച്ചാണ് ഗിരീഷിന്‍റെ കാര്‍ കത്തിച്ചതെന്നും പറയപ്പെടുന്നു.