മണ്ണാർക്കാട്: വിവിധ മേഖലകളിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി സി.പി.എം. മണ്ണാർക്കാട് ലോക്കൽ കമ്മിറ്റിയുടെ ബഹുജനസദസ്സ്. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. ടി.ആർ. സെബാസ്റ്റ്യൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി ടി.എം. ശശി, ജില്ലാകമ്മിറ്റി അംഗം യു.ടി. രാമകൃഷ്ണൻ, അജീഷ്‌കുമാർ എന്നിവർ സംസാരിച്ചു.