ചെന്നൈ: നടൻ രജനികാന്ത് ആശുപത്രിയില്‍. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വയറുവേദനയാണെന്ന് താരം പറഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രജനികാന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. "ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എൻ്റെ സുഹൃത്ത് മിസ്റ്റർ രജനികാന്ത് വേഗത്തിൽ സുഖം പ്രാപിക്കട്ടെ" എന്ന് സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.