ശ്രദ്ധിക്കുക.!! ഡിജിറ്റൽ അറസ്റ്റ് എന്ന ഒന്നില്ല

രാജ്യത്തെ അന്വേഷണ ഏജൻസികൾ വീഡിയോ കോളിലൂടെ ആരെയും അറസ്റ്റുചെയ്യില്ലെന്നും ജനം ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ. സി.ബി.ഐ., ഇ.ഡി., പോലീസ്, കസ്റ്റംസ്, ജഡ്ജിമാർ എന്നിവരാരും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്റർ ഇറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്ത് ‘ഡിജിറ്റൽ അറസ്റ്റ്’ കുറ്റകൃത്യങ്ങൾ വഴി പണം തട്ടുന്നത് വൻതോതിൽ വർധിച്ചതോടെയാണ് വീണ്ടും മുന്നറിയിപ്പ് പുറത്തിറക്കിയത്. ഏജൻസികളൊന്നും ഇത്തരത്തിൽ അറസ്റ്റുചെയ്യാറില്ല. ഇത്തരം സന്ദർഭത്തിൽ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണം.

ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സുരക്ഷ നൽകുന്നതിന്റെ ഭാഗമായി സർക്കാരിന്റെ സൈബർ സുരക്ഷാ ഏജൻസികളുമായി ബന്ധിപ്പിക്കുന്ന നടപടികളും ആരായുന്നുണ്ട്. വാട്‌സാപ്പ്‌, സ്‌കൈപ്പ്‌ പോലുള്ള സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചാണ് ഇത്തരം സൈബർ തട്ടിപ്പ് കൂടുതലും നടക്കുന്നത്. സർക്കാരുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്ന് സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ വ്യക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടാൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ റിപ്പോർട്ട് ചെയ്യണമെന്നും ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ അറിയിച്ചു
Previous Post Next Post

نموذج الاتصال