തെരുവ് നായ ആക്രമണം; യുവതിക്ക് പരിക്ക്

മണ്ണാർക്കാട് കൊടുവാളിക്കുണ്ട് നിസ്ക്കാര പള്ളിക്ക് സമീപം  തെരുവുനായയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു.  നായാടിക്കുന്ന് മുണ്ടക്കോട്ടിൽ സുബൈദ (44) യ്ക്കാണ് നായയുടെ കടിയേറ്റത്.  കയ്യിനും കാലിൻ്റെ തുടക്കും കടിയേറ്റിട്ടുണ്ട്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തൊഴിലെടുക്കാനായി  ബീഡി കമ്പനിയിലേക്ക് പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി തെരുവ്നായയുടെ ആക്രമണം. മദ്രസ്സയിലേക്ക് പോയ കുട്ടികൾക്ക് നേരെയും നായ പാഞ്ഞടുത്തു.  അവിടെയുള്ള ആളുകൾ പെട്ടെന്ന് തന്നെ  അതിനെ ആട്ടിയകറ്റി.  കറുപ്പ് നിറമുള്ള നായയാണ് ആക്രമിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം

Post a Comment

Previous Post Next Post