മഹാശുചീകരണ യജ്ഞവും, 'നഗര സൗന്ദര്യവത്ക്കരണം രണ്ടാംഘട്ടം' ഉദ്ഘാടനവും നടന്നു

മണ്ണാർക്കാട്:  മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് മണ്ണാർക്കാട് നഗരസഭയിൽ മഹാശുചീകരണ യജ്ഞവും, നഗരസഭയുടെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം ഉദ്ഘാടനവും നടന്നു. നഗരസഭയുടെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടം ഉദ്ഘാടനം അഡീഷണൽ ജില്ലാ ജഡ്ജ്  ജോമോൻ ജോൺ നിർവഹിച്ചു. നഗരസഭാ ചെയർമാൻ  സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു. പാലക്കാട് ജില്ലയിലെ മറ്റു നഗരസഭകളെ അപേക്ഷിച്ച് ശുചിത്വത്തിലും, സൗന്ദര്യത്തിലും മണ്ണാർക്കാട് നഗരസഭ ഏറെ മുന്നിൽ ആണെന്നും, ഇതിന് നേതൃത്വം നൽകുന്ന നഗരസഭ ചെയർമാനെയും  കൗൺസിലർമാരെയും,സെക്രട്ടറി തുടങ്ങി  ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ഘാടകൻ  ജോമോൻ ജോൺ അഭിനന്ദിച്ചു.
നഗരസഭയിലെ വൈസ് ചെയർപേഴ്സൺ  പ്രസീത. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ബാകൃഷ്ണൻ, മാസിത സത്താർ, വത്സലകുമാരി, ഹംസ കുറുവണ്ണ ,വിവിധ വാർഡ് കൗൺസിലർ തുടങ്ങിയവരും ചടങ്ങിന് ആശംസ അറിയിച്ചു. ബഹു. നഗരസഭാ സെക്രട്ടറി ശ്രീ. സതീഷ്കുമാർ. ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. DHSS, നെല്ലിപ്പുഴയിലെ NCC വിദ്യാർത്ഥികൾ, MES HSS, കുന്തിപ്പുഴയിലെ NSS വിദ്യാർത്ഥികൾ, ആൾജിബ്ര ഫ്യൂച്ചർ സ്കൂൾ, വടക്കുമണ്ണത്തെ JRC വിദ്യാർത്ഥികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ CDS അംഗങ്ങൾ, ഹരിതകർമ്മസേന,  ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ ആരോഗ്യ വിഭാഗം മേധാവി ഷിബു. ആർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഔദ്യോഗിക ചടങ്ങിനു ശേഷം നഗരസഭയിലെ സീനിയർ പി.എച്ച്.ഐ. എം. അബൂബക്കറിൻ്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേന, വിദ്യാർത്ഥികൾ തുടങ്ങിയവർ ഉൾപ്പെടെ 400 ൽ അധികം ആളുകൾ ചേർന്ന് നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും, പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post