കോട്ടോപ്പാടം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളും റോട്ടറി ക്ലബ് മണ്ണാർക്കാടും ചേർന്ന് വിദ്യാർത്ഥികൾക്കായി ഗാന്ധിപർവ്വം 2024 എന്ന പേരിൽ സബ്ജില്ലാതല മത്സരം സംഘടിപ്പിച്ചു. മണ്ണാർക്കാട് എം എൽ എ അഡ്വ .എൻ .ഷംസുദ്ധീൻ ഉദ്‌ഘാടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി. മണ്ണാർക്കാട് സബ് ജില്ലയിലെ 16 വിദ്യാലയങ്ങളിൽ നിന്നായി 110 വിദ്യാർത്ഥികൾ പ്രസംഗം, ക്വിസ്, ആൽബം നിർമ്മാണം ഉൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു .
പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ ഡോ.ആർസു മുഖ്യാതിഥി ആയി, കല്ലടി അബൂബക്കർ , ഹെഡ്മാസ്റ്റർ ശ്രീധരൻ പേരെഴി, പി ടി എ പ്രസിഡന്റ് കെ ടി അബ്ദുള്ള ,മാനേജർ കല്ലടി അബ്ദുൾ റഷീദ് ,പ്രോഗ്രാം കൺവീനർ സി പി വിജയൻ,ബാബു ആ ലായൻ ,ഹബീബ് റഹ്മാൻ ,നൗഫൽ കെ എം , അയ്യപ്പദാസൻ ടിഎം , മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള പുരസ്‌കാര വിതരണം എം എൽ എ നിർവഹിച്ചു .