കണ്ണൂർ: മട്ടന്നൂർ ഗവ. പോളിടെക്നിക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ പൊലീസ് മർദിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ ഫോട്ടോ എടുത്തതിൽ പ്രകോപിതരായ പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും, ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കിയെന്നും നീ ദേശാഭിമാനീല്‍ ആയാല്‍ ഞങ്ങക്കെന്താടാ എന്ന് പൊലീസ് ചോദിച്ചെന്നും മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞതായും സസ്പെന്‍ഷന്‍ പുല്ലാണെന്ന് പൊലീസ് പറഞ്ഞുവെന്നും ഫെയ്സ്ബുക്ക് കുറുപ്പില്‍ ശരത്ത് പുതുക്കുടി പറയുന്നു.
ശരത് പുതുക്കുടിയുടെ എഫ് ബി പോസ്റ്റ് വായിക്കാം 👇🏻
തുടർന്ന് പൊലീസ് ബസ്സിൽ വലിച്ചിഴച്ചു കയറ്റി. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി പി റജിലിനെയും മർദിച്ചു. പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു