പ്രതീകാത്മക ചിത്രം
തച്ചമ്പാറ: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി ഗർഭിണി വാഹനത്തിൽ പ്രസവിച്ചു. പാലക്കയം അച്ചിലട്ടി എസ് ടി നഗറിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് വാഹനത്തിൽ പ്രസവിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഉടനെ കാഞ്ഞിരപ്പുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആംബുലസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
ജീപ്പുകൾ പോലും പോകാൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് വീട്. അതിരാവിലെ ആയതിനാൽ പല ആളുകളേയും ബന്ധപ്പെട്ടാണ് ജീപ്പ് ലഭിച്ചത്. അമ്മയും ആൺകുഞ്ഞും സുഖമായി ഇരിക്കുന്നതായി ഭർത്താവ് പറഞ്ഞു.
തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിജോണി, ആരോഗ്യ പ്രവർത്തക നിഷ എന്നിവരാണ് ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത്