മണ്ണാര്‍ക്കാട്: ചെറുകിട വ്യാപാര മേഖലയെ തകർക്കാൻ കുത്തകകൾക്ക് എല്ലാ വ്യാപാര ആനൂകൂല്ല്യങ്ങളും അനുവദിക്കുന്ന സർക്കാരുകൾക്ക് എതിരേയും, തെരുവോരകച്ചവടക്കാർക്കെതിരെ നടപടി എടുക്കാത്ത അധികൃതർക്കെതിരേയും ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്നു. കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണിമ അധ്യക്ഷനായി. നിയോജക മണ്ഡലത്തിലെ 14 യൂണിറ്റുകളില്‍ നിന്നുള്ള യൂത്ത് വിങ് പ്രതിനിധികള്‍ പങ്കെടുത്തു. ജില്ല ജന.സെക്രട്ടറി കെ.എ. ഹമീദ്, ജില്ല വൈസ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം, യൂത്ത് വിങ്് ജില്ലാ പ്രസിഡന്റ് ഷമീര്‍ യൂണിയൻ ,മണ്ഡലം ജന. സെക്രട്ടറി ബാബു അലനല്ലൂര്‍, ജയശങ്കര്‍, കൃഷ്ണദാസ് സിഗ്നൽ എന്നിവര്‍ സംസാരിച്ചു.
യൂത്ത് വിങ് ഭാരവാഹികള്‍: ഉണ്ണി ഐ കെയർ മണ്ണാര്‍ക്കാട് ( പ്രസിഡണ്ട്), യൂസഫ് ചോലയില്‍ (ജനറൽ സെക്രട്ടറി), സജാദ് ഖാന്‍ എടത്തനാട്ടുകര (ട്രഷറർ)
Tags
mannarkkad