എസ്.വൈ.എസ്. മാനവസഞ്ചാരം നാളെ മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട് : സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവികവിചാരങ്ങളെ ഉണര്‍ത്താനും ലക്ഷ്യമിട്ട് എസ്.വൈ.എസ്. സംഘടിപ്പിക്കുന്ന മാനവസഞ്ചാരം നവംബര്‍ 22ന് മണ്ണാര്‍ക്കാട് എത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരത്തിന്റെ നേതൃത്വത്തിലാണ് യാത്ര. എസ്.വൈ.എസ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപനം കുറിച്ച് അടുത്തമാസം തൃശ്ശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് യാത്ര കാസര്‍ഗോഡ് നിന്നും 16നാണ് തുടങ്ങിയത്. വ്യത്യസ്ത രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ കണ്ട് രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ആശയവിനിമയം സാധ്യമാക്കിയാണ് മാനവ സഞ്ചാരം നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക്  മണിക്ക് എസ്.വൈ.എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പന്ത്രണ്ട് സോണുകളില്‍ 'ഏര്‍ളി ബേഡ്‌സ്' എന്ന പേരില്‍ പ്രഭാത സവാരിയും ഒത്തുകൂടലും ഒരുക്കിയിട്ടുണ്ട്. 9.30ന് യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫഷണല്‍, വ്യാപാരി, വ്യവസായി, യുവജന സംഘടനാ പ്രതിനിധികള്‍ മേഖലയിലെ പ്രമുഖര്‍ ഒത്തു കൂടുന്ന ടേബിള്‍ ടോക്ക് പാലക്കാട് 'ഗസാല' ഹോട്ടലില്‍ നടക്കും. 11.30 ന് പാലക്കാട് പ്രസ് ക്ലബ്ബില്‍ നടക്കുന്ന മീഡിയ വിരുന്നില്‍ ജാഥാ നായകന്‍ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് എമറാള്‍ഡ് ഹോട്ടലില്‍ പ്രാസ്ഥാനിക സംഗമം നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന സൗഹൃദ നടത്തത്തില്‍ സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖര്‍ അണിനിരക്കും. വൈകീട്ട് 5 മണിക്ക് നെല്ലിപ്പുഴയോരത്ത് നടക്കുന്ന മാനവ മഹാസംഗമത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസലിയാര്‍ കൊമ്പം അധ്യക്ഷനാകും. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സ്വാമി തുളസി ദാസ്, ഫാ. സി.എം സക്കറിയ, ജനപ്രതിനിധികള്‍,സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഷൗക്കത്ത് ഹാജി, അബൂബക്കര്‍ അവണക്കുന്ന്, അബ്ദുന്നാസര്‍ സഖാഫി, മുഹമ്മദ് സാലിം മിസ്ബാഹി, ഹംസ കാവുണ്ട, ഷാഫിസഅദി കുമരംപുത്തൂര്‍, പി.സി സിദ്ധീഖ്, ലുഖ്മാന്‍, സിറാജ് സഖാഫി, അബ്ദുല്‍ ഖാദര്‍ ഖാസിമി, പി.സി.എം അഷ്റഫ് സഖാഫി, ഷമീര്‍ ഹുമൈദി എന്നിവര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال