മണ്ണാര്‍ക്കാട്: പാലക്കാട് മമ്പറത്ത് വച്ച് ആര്‍എസ്എസ് ബൗധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയെതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ അട്ടപ്പാടിയിലും മണ്ണാര്‍ക്കാടും പ്രതിഷേധ പ്രകടനം നടത്തി.
മണ്ണാർക്കാട് നടന്ന പ്രതിഷേധ പ്രകടനത്തിന് ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ്, കെ.വി.ഹരിദാസ്, ഖണ്ഡ് കാര്യവാഹ് അനീഷ്, കെഷിബു, വിനയന്‍, സജിത്ത് കുട്ടന്‍, വിജീഷ്, ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാലന്‍, ടി.വി സജി, സെക്രട്ടറി ബിജു എന്‍, വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യൻ, എ.പി.അനീഷ്,വിഷ്ണു,ടി.വി.പ്രസാദ്, ജയചന്ദ്രന്‍, എന്നിവര്‍ നേതൃത്വം നല്‍കി
അട്ടപ്പാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആർ എസ് എസ് നേതാവ് ബി .ലക്ഷ്മണൻ വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി കെ ഗോപാലകൃഷ്ണൻ , ബി എം എസ് അടപ്പാടി മേഖലാ സെക്രട്ടറി കെ രാജേന്ദ്രൻ , ബിജെപി യുടെ ജില്ലാ കമ്മറ്റിയംഗം വി ധർമ്മരാജ് ,
മണ്ഡലം വൈസ് പ്രസിഡന്റ് സി സി മോഹൻദാസ് , BJP മേഖലാ പ്രസിഡന്റ്
കെ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി