മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ സിപിഐ ധർണ

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസ്തംഭനമാരോപിച്ച് സിപിഐ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ജോസ് ബേബി ഉദ്ഘാടനം ചെയ്തു. കെ.രവികുമാര്‍ അധ്യക്ഷനായി. പാലോട് മണികണ്ഠന്‍, മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ സ്വാഗതവും എ.കെ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയത്. നേതാക്കളായ വി രവി, സി ജയന്‍, പരമശിവന്‍, നൗഷാദ്, ഭാസ്‌കരന്‍ മുണ്ടക്കണ്ണി, എന്‍ ചന്ദ്രശേഖരന്‍, സുഭാഷ്, അറുമുഖന്‍, ടിപി മുസ്തഫ, പ്രശോഭ്, രസ്ജിഷ് പി,മുഹമ്മദലി, ടി അബ്ദുള്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال