ബസ് സ്റ്റാന്റിന് സമീപം വാഹനാപകടം; സ്ക്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

മണ്ണാര്‍ക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത മണ്ണാർക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് വാഹനാപകടം, ആർക്കും ഗുരുതര പരിക്കില്ല.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം,  സ്ക്കൂട്ടി ബസിനടിയില്‍ പെടുകയായിരുന്നു.  സ്‌കൂട്ടര്‍ യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ക്കൂട്ടർ യാത്രികൻ റോങ്ങ് സൈഡിലൂടെ ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെങ്കര സ്വദേശി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്.
Previous Post Next Post

نموذج الاتصال