മുസ്ലിം യൂത്ത് ലീഗ് യുവരോഷം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രി ജീവനക്കാരുടെ ധിക്കാരപരമായ സമീപനങ്ങളില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവരോഷം സംഘടിപ്പിച്ചു.

യൂത്ത് ലീഗ് ജില്ലാ നേതാവും അധ്യാപകനും ഭിന്നശേഷിക്കാരനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.എം സലീമിന് ആശുപത്രിയില്‍ വെച്ചുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപ്പാടം, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഹംസ കെ.യു, ജിഷാര്‍ നെച്ചുള്ളി, സക്കീര്‍ മുല്ലക്കല്‍, സി.കെ സദഖത്തുല്ല, ഷൗക്കത്ത് പുറ്റാനിക്കാട്, മാനു പടുവില്‍, സി.കെ അഫ്‌സല്‍, ഷമീര്‍ വാപ്പു, സജീര്‍ ചങ്ങലീരി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ സ്വാഗതവും ട്രഷറര്‍ ഷറഫു ചങ്ങലീരി നന്ദിയും പറഞ്ഞു.
Previous Post Next Post

نموذج الاتصال