മണ്ണാർക്കാട്: 10 വർഷത്തിലധികമായി തകർന്നു കിടക്കുന്ന ഇരട്ടവാരി കരടിയോട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സിപിഎം പാർട്ടി നേതൃത്വം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഓഫീസിൽ #3876 നമ്പറായി നൽകിയ പരാതി പ്രകാരം റോഡിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചു. PWD മണ്ണാർക്കാട് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, PWD കുമരംപുത്തൂർ സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ ആരംഭിച്ചത്. CPI(M) കോട്ടോപ്പാടം LC മെമ്പർ റിയാസ് വട്ടത്തൊടി, ഇരട്ടവാരി ബ്രാഞ്ച് സെക്രട്ടറി അരുൺകുമാർ, വാർഡ് മെമ്പർ നൂറുൽസലാം, പാർട്ടി ബ്രാഞ്ച് അംഗങ്ങളായ അഷറഫ്, ഹംസ, ഉമ്മർ, DYFI സെക്രട്ടറി അഫ്സൽ എന്നിവരും സന്നിഹിതരായിരുന്നു.
പ്രസ്തുത റോഡിൻ്റെ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം PK ശശി, ഏരിയാ സെൻറർ അംഗം KN സുശീല, ഏരിയാ കമ്മിറ്റി അംഗം മനോമോഹൻ, ലോക്കൽ സെക്രട്ടറി രാമചന്ദ്രൻനായർ, LC മെമ്പർ സുഭാഷ്ചന്ദ്രൻ എന്നിവരുടെ ഇടപെടലുകളും നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചു. ഇന്നലെ വാർഡ് അംഗവും വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു