കോൽപ്പാടത്ത് റോഡ് ബ്രിഡ്ജ്: ഷംസുദ്ദീൻ എം.എൽ.എയും, ശാന്തകുമാരി എം.എൽ.എ യും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകി

മണ്ണാർക്കാട് നിയോജക മണ്ഡലത്തെയും കോങ്ങാട് നിയോജക മണ്ഡലത്തെയും ( തെങ്കര ഗ്രാമ പഞ്ചായത്തിനെയും, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിനേയും) തമ്മിൽ ബന്ധിപ്പിക്കുന്ന കോസ് വേ (ചപ്പാത്ത്)യുടെ  സ്ഥാനത്ത് ഒരു റോഡ് ബ്രിഡ്ജ് നിർമ്മിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് MLA എൻ.ഷംസുദ്ദീനും കോങ്ങാട് MLA കെ. ശാന്തകുമാരിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ P.A  മുഹമ്മദ് റിയാസിന് കത്ത് നൽകി. കോൽപ്പാടം പാലം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ലഭ്യമാക്കുവാൻ  പൊതുമരാമത്ത് ബ്രിഡ്ജസ് ചീഫ് എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി MLA മാർക്ക് ഉറപ്പു നൽകി.
Previous Post Next Post

نموذج الاتصال