കല്ലടിക്കോട് കാഞ്ഞിക്കുളത്തു വാഹനാപകടം; ഗതാഗതം തടസ്സപ്പെട്ടു


കല്ലടിക്കോട്: കോഴിക്കോട് -  പാലക്കാട് ദേശീയപാത കാഞ്ഞികുളത്ത് കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കാഞ്ഞികുളം പാലത്തിന് സമീപം റോഡിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് ഇറങ്ങിയത്. ശനിയാഴ്ച വൈകീട്ട്  ആണ് സംഭവം. വാഹനം മറിയാതിരുന്നത് കൊണ്ട് വലിയൊരു അപകടം ഒഴിവായി. കനത്ത മഴയിൽ വണ്ടി തെന്നി പോകുകയായിരുന്നെന്ന് ഡ്രൈവർ വണ്ടിത്താവളം സ്വദേശി
ബാബുകുമാർ പറഞ്ഞു. വാഹനത്തിൻറെ പകുതിഭാഗം റോഡിൽ കുറുകെ നിന്നിരുന്നതിനാൽ
ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.
Previous Post Next Post

نموذج الاتصال