ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ വർഗീയവൽക്കരിക്കുന്നത് അപഹാസ്യം: ഡോ: ഹുസൈൻ രണ്ടത്താണി


മണ്ണാർക്കാട് : മലബാർ സമരത്തെ മാപ്പിള ലഹളയാക്കി അവഹേളിക്കുന്നവർ സ്വയം പാരിഹാസ്യരാവുകയാണെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണി. 'സ്വാതന്ത്ര്യ സമരത്തിൻ്റെ സ്മൃതികാലങ്ങൾ' എന്ന പ്രമേയത്തിൽ നടക്കുന്ന മലബാർ സമരത്തിൻ്റെ നൂറാം വാർഷികാചരണത്തിൻ്റെ ഭാഗമായി സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) പാലക്കാട് ജില്ലാ സാംസ്കാരികം ഡയരക്ട്രേറ്റിൻ്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് കോടതിപ്പടി ഹോട്ടൽ എമറാൾഡിൽ വെച്ച് സംഘടിപ്പിച്ച ഹിസ്റ്റോറിക്കൽ ഡയലോഗിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും സ്വാതന്ത്ര്യസമര പോരാളികളുടെ മതമുദ്രകളും കുറ്റാരോപണങ്ങളും നടത്തുന്നവരുടെ വിഭജന താൽപര്യങ്ങൾ കേരളീയ സമൂഹം തള്ളിക്കളയും. സൗഹാർദ്ദമായിരുന്നു മലബാറിൻ്റെ പാരമ്പര്യം. ഹിന്ദുമുസ്ലിം സഹോദരങ്ങൾ ഒന്നിച്ചു നിന്നുകൊണ്ടാണ് 1921 ൽ മലബാർ സമരമെന്ന ബ്രിട്ടീഷ്, ജന്മിത്വ വിരുദ്ധ പോരാട്ടം നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post

نموذج الاتصال