'വിശപ്പുണ്ട്' പണമില്ല; തളരേണ്ടതില്ല നിങ്ങൾ പട്ടിണിയാവില്ല


മണ്ണാർക്കാട്: കുന്തിപുഴയിലുള്ള ഹോട്ടൽ മെസ്ബാൻ ആണ് സ്ഥാപനത്തിന്റെ ഏഴാം വാർഷികത്തിൽ ഊട്ടാം വിശക്കുന്നവരെ എന്ന പദ്ധതിക്ക് മണ്ണാർക്കാട് തുടക്കമിട്ടത്. ഈ പദ്ധതി പ്രകാരം ഭക്ഷണത്തിന് ബുദ്ധിമുട്ടുവർക്ക് ഹോട്ടലിൽ സൗജന്യമായി ഭക്ഷണം നൽകും.

ഈ പദ്ധതിയുമായി സഹകരിക്കാൻ താത്പര്യമുള്ള സുമനസ്സുകൾക്ക് ഹോട്ടലിൽ വെച്ചിരിക്കുന്ന ബോക്സിൽ സംഭാവനകൂപ്പൺ നിക്ഷേപിക്കാനും സൗകര്യമുണ്ട്.

മദ്യപാനികൾക്കും, സാമൂഹിക വിരുദ്ധർക്കും സൗജന്യ ഭക്ഷണം നൽകില്ല എന്ന് ഹോട്ടൽ മാനേജ്മെന്റ് നിഷ്കർഷിച്ചിട്ടുണ്ട്.

മണ്ണാർക്കാട് MLA ശ്രീ, ഷംസുദ്ദിൻ, മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.ബഷീർ ഫായിദ, മണ്ണാർക്കാട് CI അജിത്ത് കുമാർ എന്നിവർ ഒന്നിച്ച് പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. ഏകോപന സമിതി ഭാരവാഹികളായ ബാസിത്ത് മുസ് ലിം, രമേഷ് പൂർണ്ണിമ, ഷമീർ യൂണിയൻ, ഷമീർ vkh, ഉണ്ണി ഐകെയർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال