മണ്ണാർക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ ഫുട്ബാൾ ടൂർണമെന്റിൽ എം.ഇ.എസ് കല്ലടി കോളേജ് ജേതാക്കളായി.
ഫൈനലിൽ വി.ടി.ബി കോളേജ് മണ്ണമ്പറ്റയെ 3-1ന് തകർത്താണ് ജേതാക്കളായത്. ബെസ്റ്റ് പ്ലേയറായി ആദിലിനെയും ബെസ്റ്റ് ഗോൾ കീപ്പറായി മുബഷിറിനെയും തിരഞ്ഞെടുത്തു. കെ.സുഫൈൽ ആയിരുന്നു എം.ഇ.എസ് കല്ലടിയുടെ പരിശീലകൻ.
38 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ഗവണ്മെന്റ് വിക്ടോറിയ കോളേജും, എസ്.എൻ.ജി.എസ് പട്ടാമ്പിയും ഇന്റർസോണിനു യോഗ്യത നേടി.
ടൂർണമെന്റ് കോളേജ് പ്രിസിപ്പൾ ശിഹാബ് എ.എം ഉദ്ഘടനം നിർവഹിച്ചു തുടക്കം കുറിച്ചിരുന്നു. വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് മണ്ണാർക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ ഉദ്ഘടനം ചെയ്തു. ചടങ്ങിന് സി-സോൺ കൺവീനെർ സെനറ്റ് മെമ്പർ ഡോ.രാജേഷ് അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് യുസഫ് അലനല്ലൂർ, കാസിം ആലായൻ, ശശി പൊറ്റശ്ശേരി എന്നിവർ പങ്കെടുത്തു. ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ മൊയ്‌ദീൻ സ്വാഗതവും ഡോ സലീജ് നന്ദിയും പറഞ്ഞു.
