രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

മണ്ണാർക്കാട്: കുന്തിപ്പുഴ പാലത്തിൽ റോഡ് നവീകരണ പ്രവർത്തനം നടക്കുന്നതിനാൽ മണ്ണാർക്കാട് ടൗൺ മുതൽ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റൽ വരെ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം. മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. പാലക്കാട് കോഴിക്കോട്  കെഎസ്ആർടിസി പ്രൈവറ്റ്  ബസ് സർവ്വീസുകളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി. കോഴിക്കോട് പാലക്കാട് ഭാഗങ്ങളിൽ നിന്നും വന്ന വാഹനങ്ങളും ഗതാഗതക്കുരുക്കിൽ പെട്ടതോടെ
വാഹനങ്ങളുടെ നീണ്ട നിര മണ്ണാർക്കാട് ടൗൺ മുതൽ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റൽ വരെ എത്തി നിന്നിരുന്നു. വൈകീട്ട് ആറര മണിയായിട്ടും ഗതാഗതകുരുക്കിന് അയവ് വന്നിട്ടില്ല.
പോലീസും നാട്ടുകാരും സമയോചിത ഇടപെടലിലൂടെ ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലാണ്.
Previous Post Next Post

نموذج الاتصال