മണ്ണാർക്കാട് പോലീസിന്റെ കരുതൽ; നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു കിട്ടി

മണ്ണാർക്കാട്: മണ്ണാർക്കാട് ബസ് സ്റ്റാൻഡ്  പരിസരത്തു നിന്നും യാത്രക്കാരന് കളഞ്ഞു കിട്ടിയ സ്വർണാഭരണം പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമയ്ക്കു കൈമാറി. കാരാകുറുശ്ശി വാഴമ്പുറം സ്വദേശിനിയുടെ ഒന്നേമുക്കാൽ പവൻ തൂക്കംവരുന്ന പാദസരമായിരുന്നു കഴിഞ്ഞദിവസം നഷ്ടമായത്. യാത്രക്കാരന് ലഭിച്ച ആഭരണം ബസ് സ്റ്റാൻഡ് പരിസരത്തെ ഹോം ഗാർഡിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ട്രാഫിക് പൊലീസ് സ്റ്റേഷനിലും സൂക്ഷിച്ചു. ആഭരണം നഷ്ടപ്പെട്ടയാളുടെ വേദന എത്രമാത്രം ഉണ്ടെന്ന് അറിയുന്ന പോലിസുകാർ ഉടനെ പത്ര മാധ്യമ പ്രവർത്തകരുടേയും, മണ്ണാർക്കാട്ടെ ആംബുലൻസ് ഗ്രൂപ്പുകളിലും ഒരു സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയ അറിയിപ്പ് നൽകുകയായിരുന്നു. തുടർന്ന് ആഭരണം നഷ്ടപ്പെട്ട രണ്ടുപേർ ഇന്നലെ സ്റ്റേഷനിലെത്തി. ഇതിൽ ഇരുകൂട്ടരുടെയും പാദസരത്തിന്റെ ജോഡികൾ പരിശോധിച്ചശേഷം യഥാർഥ ഉടമയ്ക്ക് ആഭരണം കൈമാറുകയായിരുന്നു. അതേസമയം ആഭരണം ഏൽപ്പിച്ച വ്യക്തിയുടെ പേരും വിലാസവും കുറിച്ചുവെക്കാൻ ഡ്യൂട്ടി തിരക്കിനിടയിൽ ഹോംഗാർഡും വിട്ടുപോയിരുന്നു. ഇദ്ദേഹം നേരിട്ട് സ്റ്റേഷനിലെത്തിയാൽ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നതായും പോലീസ് അറിയിച്ചു

കളഞ്ഞു കിട്ടിയ സ്വർണാഭരണം ഏൽപ്പിച്ച്  സമൂഹത്തിൽ മാതൃക സന്ദേശം നൽകിയ വ്യക്തിക്ക് മണ്ണാർക്കാട് പോലീസിന്റെ ഹൃദയത്തിൽ തൊട്ട സ്നേഹാഭിനന്ദനങ്ങളും  അറിയിച്ചു 
Previous Post Next Post

نموذج الاتصال