മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. അഡ്വ. എൻ ഷംസുദ്ദീൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷയായി.
125 സ്കൂളുകളിൽ നിന്നായി 5832 കലാ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും. മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂൾ, ജി.എം.യു.പി സ്കൂൾ, എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി 13 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മണ്ണാർക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ
പി.പി സജ്ന സത്താർ,രാജൻ അമ്പാടത്ത്, ഷൗക്കത്ത്, നൗഷാദ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ നഗരസഭ വിദ്യാഭ്യാസ  സ്ഥിരം സമിതി ചെയർമാൻ ഹംസ കുറുവണ്ണ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി. ഷഫീഖ് റഹ്മാൻ അരുൺകുമാർ പാലകുറിശ്ശി, ജനറൽ കൺവീനർ എ.കെ മനോജ് കുമാർ, എ.ഇ.ഒ സി. അബൂബക്കർ, ബി.പി.സി കെ. മണികണ്ഠൻ, കെ.ടി ഭക്ത ഗിരീഷ്, എസ്.ആർ ഹബീബുള്ള സിദ്ദിഖ് പാറോക്കോട്, ഡോ. കെ.എം ലതിക,  രാധാകൃഷ്ണൻ, ഷമീർ നമ്പിയത്ത്, മുഹമ്മദ് റിയാസ്, മിനി ജോൺ തുടങ്ങിയവർ സംബന്ധിച്ചു.