കർഷകൻ ജീവനൊടുക്കി

പാലക്കാട്:   നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയിൽ കർഷകൻ ജീവനൊടുക്കി.  പരേതനായ പഴനിയാണ്ടിയുടെ മകൻ സോമൻ (59) ആണ് മരിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സോമന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.


കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നു സോമൻ. കൃഷി നശിച്ചതിനെ തുടർന്ന് വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന വായ്പ തിരിച്ചടവുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നുവെന്നും ഇതുകൊണ്ടായിക്കാം സോമൻ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. ജില്ലാ ആശുപത്രിയിൽ വെച്ചായിരിക്കും പോസ്റ്റ്‌മോര്‍ട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തുക. അതിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയെന്നാണ് വിവരം.

അമ്മ: വിലാസിനി. 
ഭാര്യ: മഞ്ജു. 
മക്കൾ: വീണ, സൂര്യ.
Previous Post Next Post

نموذج الاتصال