മണ്ണാർക്കാട്ടെ പ്രമുഖ കുടുംബമായ കല്ലടി കുടുംബത്തിലെ അംഗങ്ങൾ ഒത്തു ചേർന്നു

മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ ചരിത്ര താളുകളിൽ  ഇടംപിടിച്ച, ഇരുനൂറ് വർഷത്തിൽ അധികം പാരമ്പര്യം ഉള്ള മണ്ണാർക്കാട്ടെ  പ്രമുഖ  കുടുംബമായ കല്ലടി കുടുംബത്തിലെ അംഗങ്ങൾ ഒത്തു ചേർന്നു. ചരിത്രവും കല്ലടിയും മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി എം പുരുഷോത്തമൻ വിവരിക്കുന്നു
കല്ലടി മജ്ലിസ് 2024 എന്ന് പേര് നൽകിയ കുടുംബസംഗമം   മണ്ണാർക്കാട് നൊട്ടമല  എസ്. കെ കൺവെൻഷൻ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ചടങ്ങിന് ഡോ: കെ. എ കമ്മാപ്പ അധ്യക്ഷത വഹിച്ചു.  മുഹമ്മദ് റിയാസ്. വി.കെ സ്വാഗതം പറഞ്ഞു,   കെ എം കുട്ടി മണ്ണാർക്കാട് ( കെ എം മൊയ്തീൻകുട്ടി ) ആമുഖ പ്രസംഗം നടത്തി. തുടർന്ന് 2020 - 2024 കാലഘട്ടത്തിൽ കുടുംബത്തിൽ നിന്നും മരണപ്പെട്ടവരെ അനുസ്മരിച്ചു.  കല്ലടി മജ്‌ലിസ് എക്സിക്യുട്ടീവ് കമ്മറ്റി പ്രസിഡണ്ടായി ഡോ: കെ. എ. കമ്മാപ്പയേയും,  ജനറൽ സെക്രട്ടറിയായി  കെ. സി. കെ സയ്യിദ് അലിയേയും, ട്രഷറർ ആയി  വി.കെ. ഷെരീഫിനേയും യോഗം  തിരഞ്ഞെടുത്തു. 

2020-2024 കാലയളവിൽ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര കൈവരിച്ച 57 കുടുംബാഗങ്ങളെ കല്ലടി മജ്ലിസ് മൊമെന്റോ നല്കി ആദരിച്ചു . സ്പോർട്സ് രംഗത്ത് തന്റേതായ മുദ്ര കുറിക്കുകയും പാലക്കാട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റായി തിരഞെടുക്കുകയും ചെയ്ത കെ.സി.കെ. സയ്യിദ് അലിയെ ഡോ. കെ.എ. കമ്മാപ്പ പൊന്നാട അണിയിച്ച് ആദരിച്ചു. 
വൈസ് പ്രസിഡന്റ് ആയ മൊയ്തു ഉണ്ണികമ്മു, പവർ കമ്മിറ്റി അംഗങ്ങളായ മായിൻ കെ.പി, കെ.എം. വീരാൻകുട്ടി, കെ. എം. കുട്ടി ( കെ. എം. മൊയ്തീൻകുട്ടി ) , വി. കെ. ഉണ്ണികമ്മു, വി. കെ. മുഹമ്മദ് റിയാസ്, കെ.സി.കെ. മൊയ്തുട്ടി, വി. കെ. മുഹമ്മദ് ഹാറൂൺ കല്ലടി , നൗഷാദ് വി. കെ, ജോയിന്റ് സെക്രട്ടറിമാരായ കെ.എ. റഷീദ് , വി. കെ. മൊയ്തുട്ടി, കെ. എം. ഉണ്ണീൻകുട്ടി, കെ.എം. കമ്മാപ്പ ഷാബു, വി.കെ. ഹാരിസ്, കല്ലടി അനസ്, വി. കെ. ഹബീബ്, വി.കെ. കുഞ്ഞുമോൻ, വി. കെ. മുംതാസ്, കെ.സി.കെ. സക്കീന , ഡോ. കെ.എ. ജംഷീല ഗഫൂർ,അനുഷ കെ.എം എന്നിവർ സംസാരിച്ചു. കല്ലടി മജ്ലിസ് ഡിജിറ്റൽ വിങ്ങ് കോർഡിനേറ്റർ ആയി കല്ലടി നെജ്മൽ ഹുസൈനെ മജ്ലിസ് തെരഞ്ഞെടുത്തു . 


തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും കളികളും ഡോ. ജംഷീല ഗഫൂർ , ആയിഷ ജംഷിയ കല്ലടി,  അനുഷ കെ.എം., ജിയ  എന്നിവർ അടങ്ങുന്ന ആങ്കറിങ് ടീമിന്റെ  നേതൃത്വത്തിൽ നടന്നു.

മണ്ണാർക്കാട് ഓൺലൈൻ ന്യൂസ് റിപ്പോർട്ടറും കുടുംബവും കല്ലടി മജ്‌ലിസിൽ പങ്കെടുക്കുന്നു

Previous Post Next Post

نموذج الاتصال