മണ്ണാർക്കാട് : നെല്ലിപ്പുഴ ആണ്ടിപ്പാടത്ത് ഇന്‍ഡസ് മോട്ടോഴ്‌സില്‍ തീപിടിത്തം. ഇന്ന് വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. ഷോറൂമിലെ പെയിൻറിംഗ് സെക്ഷനിലാണ് തീപിടുത്തമുണ്ടായത്. പെയിൻറിങ് ചെയ്യുന്ന ഹീറ്ററിൽ നിന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. .
ഒരു വാഹനം പൂർണ്ണമായി കത്തി നശിച്ചു എന്നതാണ് ലഭിക്കുന്ന റിപ്പോർട്ട്. മാരുതി 800 വാഹനമാണ് കത്തി നശിച്ചത്. സമീപത്തുള്ള വാഹനങ്ങളെല്ലാം ജീവനക്കാർ പെട്ടെന്ന് മാറ്റിയതിനാൽ വൻ നാശനഷ്ടം ഒഴിവായി
വട്ടമ്പലത്തു നിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. മണ്ണാർക്കാട് സി ഐ പി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തി. തീ പിടുത്തം കണ്ട ഉടനെ ഇൻഡസിലെ ജീവനക്കാരും, മണ്ണാർക്കാട് നഗരസഭ കൗൺസിലർ ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ തീ അണക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നു
വട്ടമ്പലം അഗ്നിശമന സേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗോവിന്ദൻകുട്ടി, അസിസ്റ്റൻറ് ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ഷീജാം, സന്ദീപ്, ശ്രീജേഷ്, ബ്രിജേഷ്, പ്രശാന്ത്, ജയേഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് അഞ്ചരയോടെ തീയണച്ചത്.