നാഷണൽ ഡ്രോപ് റോബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കലമെഡൽ നേടി ദേശബന്ധു സ്ക്കൂളിലെ മിടുക്കികൾ

മണ്ണാർക്കാട്: രാജസ്ഥാനിൽ നടന്ന നാഷണൽ ഡ്രോപ് റോബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി വെങ്കലമെഡൽ നേടി പാലക്കാട് ജില്ലയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് തച്ചമ്പാറ ദേശബന്ധു സ്ക്കൂളിലെ അലീനയും, കനികയും, പ്രജിഷയും, മാളവികയും. സീനിയർ ഗേൾസ് വിഭാഗത്തിലാണ് ഇവർ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഹയർസെക്കന്ററി വിദ്യാർത്ഥിനികളാണ് ഇവർ നാല് പേരും. ഡ്രോപ് റോബോൾ എന്നത് പരിചിതമല്ലാത്ത നാട്ടിൽ നിന്നാണ് കഠിന പ്രയത്നത്തിലൂടെ ഇവർ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.  ദേശബന്ധു സ്ക്കൂളിൽ നിന്ന് പതിനാറ് പേരാണ് കേരളത്തിന് വേണ്ടി മൽസരത്തിനായി ഇറങ്ങിയത്
Previous Post Next Post

نموذج الاتصال