നെല്ലിപ്പുഴ ജുമാ മസ്ജിദിൽ കയറിയ മോഷ്ടാവിനെ പിടിച്ചു

മണ്ണാർക്കാട്: നല്ലിപ്പുഴ ജുമാ മസ്ജിദിൽ കയറിയ മോഷ്ടാവിനെ പിടികൂടി, കരിങ്കലത്താണി സ്വദേശി ലത്തീഫ് ആണ് പിടിയിലായത്.  ഇന്ന് രാവിലെ ഉസ്താദ് അഹമ്മദ് മുസ്ലിയാർ പള്ളിയിലെത്തിയപ്പോൾ പള്ളി വാതിൽ  ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ മുട്ടി വിളിച്ചതോടെ അകത്ത് നിന്ന് മോഷ്ടാവ് ഇറങ്ങി വന്നു. സംശയം തോന്നിയ ഉസ്താദ് മറ്റു ആളുകളെ വിളിക്കാൻ ശ്രമിച്ചതോടെ ഇയാൾ കുതറി ഓടി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പിടികൂടുകയും പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. പ്രധാന വാതിലുകളും, ഓഫീസ് മുറിയും തുറന്നിട്ട നിലയിലായിരുന്നെന്ന് ഉസ്ദാത് പറഞ്ഞു. പള്ളിയിൽ നിന്ന് കുറച്ചു പണം നഷ്ടമായതായും അദ്ധേഹം അറിയിച്ചു.

റിപ്പോർട്ട്: അനൂപ് നന്മ
Previous Post Next Post

نموذج الاتصال