ടിക്കറ്റെടുത്തത് ഇന്ന് രാവിലെ; കോടീശ്വരനായത് വിശ്വസിക്കാനാവാതെ സദൻ

കോട്ടയം: ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് കോട്ടയം കുടയംപടി സ്വദേശി സദനാണ്.  വർഷങ്ങളായി പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ധേഹം.  സമ്മാനാർഹമായ ടിക്കറ്റ് സദന്റെ കൈയിലേക്ക് എത്തുന്നത് റിസൾട്ട് വരുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ്  മാത്രം

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദനെ തേടി ഭാഗ്യദേവത കാത്തിരിക്കുന്നുണ്ടെന്ന് അദ്ധേഹം അറിഞ്ഞിരുന്നില്ല. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് കണ്ട സുഹൃത്തും ലോട്ടറി വിൽപ്പനക്കാനുമായ ശെൽവന് പണം കൊടുത്ത് ബംബറിന്റെ ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയായിരുന്നു സദൻ,  വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ  കൈമാറി.

സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു. 

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക് ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം.  കടങ്ങൾ  തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം, എന്നതൊക്കെയാണ് സദന്റെ മോഹങ്ങൾ
Previous Post Next Post

نموذج الاتصال