പമ്പയില്‍ പുലിയിറങ്ങി; തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നാട്ടുകാരെ ആശങ്കയിലാഴ്ത്തി പമ്പയില്‍ പുലിയിറങ്ങി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും പൊലീസ് സ്റ്റേഷനും സമീപത്താണ് പുലിയെ കണ്ടത്. പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് പുലി നായയെ ആക്രമിക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞത്. സമീപകാലങ്ങളിലൊന്നും പമ്പയില്‍ വന്യജീവി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ആശങ്ക വ്യാപിക്കുകയാണ്. എന്നാല്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. മണ്ഡല-മകരവിളക്ക് ചടങ്ങുകള്‍ക്കുശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിമല നട അടച്ചത്.
Previous Post Next Post

نموذج الاتصال