വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

                    പ്രതീകാത്മക ചിത്രം 

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. നെല്ലിപ്പുഴ ആണ്ടിപാടം ആബിദ് കർപ്പൂരന്റെ മകൻ അൻസിൽ (20) ആണ് മരിച്ചത്. കോയമ്പത്തൂരിൽ ബി. ടെക് വിദ്യാർത്ഥിയാണ് അൻസിൽ.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയ അൻസിൽ അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അൻസിൽ മുങ്ങിപ്പോവുകയായിരുന്നു. 
കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട് നിന്നെത്തിയ അഗ്നിശമന സേനയുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രി ഏറെ വൈകിയും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ  സ്കൂബാ ഡൈവിങ് ടീമുൾപ്പെടെയെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ
Previous Post Next Post

نموذج الاتصال