കർണാടക വിജയം; കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു വിജയാഘോഷം.ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടിയില്‍ സമാപിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.നേതാക്കളായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, പി.എം.നൗഫല്‍ തങ്ങള്‍, കെ.ജി.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഷോളയൂർ മണ്ടലത്തിലെ ആഹ്ലാദപ്രകടനം
കർണാടകയിൽ കോൺഗ്രസ് നേടിയ ഉജ്ജ്വല  വിജയത്തിൽ ഷോളയൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ  ആനക്കട്ടിയിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ. പി.സാബു, മണ്ഡലം പ്രസിഡന്റ് M. കനകരാജ്. m c ഗാന്ധി .A വിശ്വനാഥൻ. P.v. സന്തോഷ് കുമാർ.T. ചിന്നസ്വാമി. P. സുബ്രഹ്മണി. C.k. വിജയൻ. K. കാളിദാസ്. K. മുരുകൻ.p.m. അമീർ.G അശോക്. തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال