ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷാള്‍ കഴുത്തില്‍ കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒറ്റപ്പാലം വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12.30നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആളില്ലായിരുന്നു. അമ്മ പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.