കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ഏപ്രിൽ അവസാനത്തോടെ പുഷ്പമേള

കാഞ്ഞിരപ്പുഴ: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ 
പുഷ്പമേളയെത്തുന്നു. ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെ ഉദ്യാനത്തില്‍ പുഷ്പമേള നടത്താനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഇറിഗേഷന്‍ പ്രൊജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.അംഗീകൃത നഴ്‌സറികളുടെ സഹകരണത്തോടെ ഫ്‌ളവര്‍ഷോ സംഘടിപ്പിക്കാനാണ് നീക്കം.

നഴ്‌സറികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് വിപണനം നടത്താനുള്ള അനുവാദം നല്‍കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5.30 വരെയാണ് ഫ്‌ളവര്‍ ഷോയില്‍  നഴ്‌സറികള്‍ക്ക്  സമയ പരിധി അനുവദിച്ചിട്ടുള്ളത്.കാഞ്ഞിരപ്പുഴ,തച്ചമ്പാറ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഉദ്യാനത്തിനകത്ത് പഞ്ചായത്ത് നിര്‍ദേശ പ്രകാരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സ്ഥലസൗകര്യവും നല്‍കും.

മറ്റു ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ആരെങ്കിലും സമീപിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും പുഷ്പ പ്രദര്‍ശനത്തിനായി അംഗീതൃ നഴ്‌സറികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചതായും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഏപ്രില്‍ അഞ്ചിനു മുമ്പ് നേരിട്ടെത്തി അന്വേഷിക്കാം.ഏപ്രില്‍ 10ന് മുമ്പായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ കാര്യാലയത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Previous Post Next Post

نموذج الاتصال