"ദൃശ്യം 3" ഊഹാപോഹങ്ങളോട് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്

സോഷ്യൽമീഡിയകളിൽ കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യം മൂന്നിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ചര്‍ച്ചയായത്. അടുത്ത വർഷം അവസാനത്തോടെ ദൃശ്യം 3 എത്തും എന്നായിരുന്നു ആ വാർത്തകൾ. വളരെ ആവേശത്തോടെയാണ് മലയാളികൾ ആ വാർത്ത ഏറ്റെടുത്തത്. ട്വിറ്റർ ട്രെന്റിംഗ് ലിസ്റ്റിൽ പോലും ദൃശ്യം 3 വളരെ മുന്നിലെത്തി എന്നാല്‍ ആ വാര്‍ത്തകളില്‍ സത്യമില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിരിക്കുകയാണ്. ദൃശ്യം' മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്തയും തെറ്റാണെന്നാണ് ജീത്തു ജോസഫ് പ്രതികരിച്ചത്.

മോഹൻലാലിന്റെ ദൃശ്യം 3 സിനിമയുടെ  തിരക്കഥ പൂര്‍ത്തിയായെന്നായിരുന്നു റിപ്പോര്‍ട്ട്. 2025ല്‍ ചിത്രീകരണം തുടങ്ങും എന്നും വാര്‍ത്തകള്‍ പരന്നു. ഒരു പോസ്റ്ററും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റേതായി പ്രചരിച്ചു. എന്നാല്‍ അതൊക്കെ വെറും ഊഹോപോഹങ്ങളാണെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കുകയും ചെയ്‍തിരിക്കുകയാണ്.

ഒരു ക്രൈം തില്ലര്‍ ഫാമിലി ചിത്രമായിട്ടാണ് ദൃശ്യം പ്രേക്ഷകരുടെ ഇഷ്‍ടം നേടിയത്. മോഹൻലാലിന്റെ നായികയായി മീനയും വേഷമിട്ട ചിത്രത്തില്‍ അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്, കലാഭവൻ ഷാജോണ്‍, നീരജ് മാധവ്, കുഞ്ചൻ, ഇര്‍ഷാദ് തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ദൃശ്യത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. ദൃശ്യത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരായിരുന്നു.
Previous Post Next Post

نموذج الاتصال