മണ്ണാർക്കാട്ടെ പുതിയ റിലീസ് ചിത്രങ്ങൾ
മഹാരാജാ
തമിഴിന് പുറമേ ഹിന്ദിയില്‍ അടക്കം തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മഹാരാജ എന്നാണ് വിവരം.
വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം
മിലൻ സിനിമാസിൽ ആണ് മഹാരാജ കളിക്കുന്നത്
ഷോ ടൈം 11.15AM, 2.30PM, 6.30PM, 9.30PM
മിലൻ സിനിനാസിൽ കളിക്കുന്ന ചിത്രങ്ങൾ
ഡിഎൻഎ
കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ . പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിഎന്‍എ യുവ നടൻ അഷ്‌കർ സൗദാനെ നായകനാക്കി ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്
ശിവശക്തി സിനിമാസിൽ ആണ് ഡിഎൻഎ കളിക്കുന്നത്
ഷോ ടൈം 11AM, 2.30PM, 6.30PM
ശിവശക്തി സിനിമാസിൽ കളിക്കുന്ന ചിത്രങ്ങൾ
ഗർർ
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ജെയ് കെ ചിത്രം ഗ്ർർർ തിയേറ്ററുകളിലെത്തി കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഹാസ്യത്തിനാണ് പ്രാധാന്യം. ഒരു പ്രത്യേക സാഹചര്യത്തിൽ സിംഹക്കൂട്ടിൽ അകപ്പെട്ടുപോകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ഗ്ർർർ.
കല്ലടിക്കോട് ബാല സിനിമാസിലും, ചെമ്പകശ്ശേരി ഓക്കാസിലും ആണ് ഗർർ കളിക്കുന്നത്
ഷോ ടൈം 👇🏻