അലനല്ലൂര്‍: ടൗണില്‍ വെച്ച് അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍വ കക്ഷി പ്രതിഷേധ സംഗമം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍, കെ.എ സുദര്‍ശനകുമാര്‍, കെ രവികുമാര്‍, ഹബീബുള്ള അന്‍സാരി, കാസിം ആലായന്‍, ടോമി തോമസ്, ബഷീര്‍ തെക്കന്‍, ഉസ്മാന്‍ കൂരിക്കാടന്‍, ഹംസ ആക്കാടന്‍, യൂസഫ് പാക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സംഭവത്തിലെ കൂട്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാക്കി. അതിനിടെ അധ്യാപകനെ ആക്രമിച്ച കൂമഞ്ചിറ മുതുകുറ്റി നിസാമിനെ നാട്ടുകല്‍ പൊലീസ് മഞ്ചേരിയില്‍ നിന്നും പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അലനല്ലൂര്‍ ടൗണില്‍ വെച്ച് അലനല്ലൂര്‍ ഗവ.ഹൈസ്‌കൂള്‍ അധ്യാപകന്‍ കെഎ മനാഫിന് നേരെ ആക്രമണമുണ്ടായത്. ചന്തപ്പടിയിലെ ബേക്കറിയില്‍ ജ്യൂസ് കുടിക്കാനെത്തിയ മനാഫിനെ യുവാവ് സോഡാ കുപ്പി കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. പരിക്കേറ്റ മനാഫ് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.