"കോഴിക്കള്ളൻ" ഒടുവിൽ പിടിയിലായി

അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയിലെ അധ്യാപകന്‍  മഠത്തൊടി അഷറഫിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് ഉടുമ്പിനെ പിടികൂടി. ഒരു മാസത്തോളമായി കോഴിക്കൂട്ടില്‍ നിന്നും പത്തോളം കോഴിക്കുഞ്ഞുങ്ങളെ കാണാതായിരുന്നു. ഇതിന്റെ കാരണം മനസ്സിലായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ച്ചക്കിടെയാണ് ഉടുമ്പ് കോഴികൂട്ടില്‍ കയറുന്നതും കോഴിമുട്ട തിന്നുന്നതും ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ ദിവസം ഉടുമ്പിനെ പിടികൂടാനായി കൂട് അടച്ച് മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി ടീമിനെ വിവരമറിയിച്ചെങ്കിലും അവരെത്തും മുമ്പ് വല കണ്ണികള്‍ പൊട്ടിച്ച് ഉടുമ്പ് രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ അധ്യാപകന്‍ കോഴികളുടെ ശബ്ദ വ്യത്യാസം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കൂട്ടിനുള്ളില്‍ വീണ്ടും ഉടുമ്പിനെ കണ്ടത്. ഉടനെ കൂട് അടച്ച് ആര്‍.ആര്‍.ടിയെ വിവരമറിയിച്ച് കൂടിനു കാവലിരുന്നു. മണ്ണാര്‍ക്കാടു നിന്നും എത്തിയ ആര്‍.ആര്‍.ടി അംഗങ്ങള്‍ ഉടുമ്പിനെ വനത്തില്‍ വിടുന്നതിനായി കൊണ്ടുപോയി.
Previous Post Next Post

نموذج الاتصال