കല്ലടിക്കോട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

പാലക്കാട് കല്ലടിക്കോട് ചുങ്കത്ത് ഭാര്യയുടെ അടിയേറ്റ്  ഭര്‍ത്താവ് മരിച്ചു. കോലോത്തുപള്ളിയാല്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്ത പൊലീസ് കസ്റ്റഡിയിലാണ്. 

ശാന്തയും ചന്ദ്രനും തമ്മില്‍ ഏറെ നാളുകളായി കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റാണ് ചന്ദ്രൻ മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.   
Previous Post Next Post

نموذج الاتصال