465 പേർക്ക് പട്ടയം; എം എൽ എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

മണ്ണാർക്കാട് : മണ്ണാർക്കാട് താലൂക്കിലെ വനം റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ 465 അപേക്ഷകർക്ക് പട്ടയം നൽകുന്നതിൻ്റെ  ഭാഗമായി കോട്ടോപ്പാടം, അലനല്ലൂർ, കുമരംപുത്തൂർ പഞ്ചായത്തുകളിലെ സ്ഥലം ഉടമകളുടെ യോഗം എൻ. ഷംസുദ്ദീൻ എം എൽ എയുടെ നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ ചേർന്നു.
സബ് കളക്ടർ ധർമ്മലശ്രീ, തഹസീൽദാർ മുഹമ്മദ്‌ റാഫി, സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദ് ഐഎഫ്എസ്, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ്‌ ജസീന അക്കര, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കല്ലടി അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. 

ഓരോ ഭൂവുടമയുടെയും സ്ഥലം  പരിശോധിച്ച് സ്കെച്ച് തയ്യാറാക്കി പട്ടയം നൽകുന്നതിനുള്ള നടപടികൾ തുടങ്ങുവാൻ യോഗം തീരുമാനിച്ചു. ഇതിനായി ഓരോ വില്ലേജിലേക്കും പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
Previous Post Next Post

نموذج الاتصال