യുവാവ് പുഴയില്‍ മരിച്ച നിലയില്‍

അഗളി: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുതൂര്‍ ഇലച്ചിവഴി ഊരിലെ  കുമാര്‍ (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുളിക്കാനായി പുഴയിലിറങ്ങിയതായിരുന്നു. അഗളി പൊലീസ് സ്ഥലത്തെത്തി. യുവാവ് കുഴഞ്ഞ് വീണോ,കാലു തെറ്റി വീണോ തലയ്ക്ക് പരിക്കേറ്റ് വെള്ളത്തില്‍ ശ്വാസം കിട്ടാതെ മരിച്ചതോ ആകാനാണ് സാധ്യതയെന്ന് അഗളി ഇന്‍സ്‌പെക്ടര്‍ അരുണ്‍പ്രസാദ് പറഞ്ഞു.മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post

نموذج الاتصال