വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട്: പട്ടാപകൽ ആദിവാസി യുവതിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ. തത്തേങ്ങലം  സുജിത്ത് (25) നെയാണ് മണ്ണാർക്കാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പീഢനത്തിനിരയായ യുവതി ബന്ധുവീട്ടിൽ വിരുന്നു വന്നതായിരുന്നു.
വീട്ടിൽ രണ്ടു ചെറിയ കുട്ടികളും ഈ യുവതിയും മാത്രമുണ്ടായിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ യുവാവ് യുവതിയെ പീഢിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ്  ഇക്കാര്യം അടുത്ത വീട്ടിൽ പോയി പറയുന്നത്. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post

نموذج الاتصال