കല്ലടിക്കോട്: ദേശീയപാത 966 പനയംപാടത്ത് കനത്ത മഴയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകട പെരുമഴ. ശനിയാഴ്ച്ച അർദ്ധ രാത്രി മുതൽ ഞയറാഴ്ച്ച രാവിലെ 10 മണിവരെ എട്ട് അപകടങ്ങൾ ഉണ്ടായി ആർക്കും കാര്യമായ പരിക്കില്ല. കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് കാർ കയറ്റി വരുന്ന കണ്ടൈനർ ലോറിയാണ് ആദ്യം അപകടത്തിൽപെട്ടത്. പാനയംപാടം ഇറക്കം ഇറങ്ങി വരുന്നതിനിടെ റോഡിലെ ഹംബ് കണ്ട് ബ്രൈക് ചുവട്ടിയതോടെ നിയന്ത്രണം വിട്ടു സമീപത്തെ വീടിൻറെ മതിൽ ഇടിച്ചു തകർത്താണ് നിന്നത്. ചെറുകര വീട്ടിൽ ജോസഫിൻറെ വീടിൻറെ മതിലാണ് തകർന്നത്. ഭാഗ്യം കൊണ്ടാണ് വീടിലേക്ക് വാഹനം കയറാതിരുന്നത്. മൂന്നാമത് തവണയാണ് ഈ വീടിൻറെ മതിൽ വാഹനങ്ങൾ തകർക്കുന്നത്. സംഭവ സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. കനത്ത മഴയും റോഡിലെ കാഴ്ചക്കുറവും അപകടങ്ങൾ കൂടി. വേഗതയിൽ വരുന്ന വാഹനം ഹംബ് കണ്ട് ബ്രൈക് ചെയ്‌തതോടെ മുന്നിലെ വാഹനത്തിന് പുറകിൽ ഇടിച്ചാണ് മറ്റെല്ലാ അപകടങ്ങളും ഉണ്ടയത്. ടെമ്പോക്ക് പുറകിൽ കാർ, കാറിനു പുറകിൽ ജീപ്പ്, കാറിനുപുറകിൽ ലോറി, ടെമ്പോക്ക് പുറകിൽ കാർ എന്നിവയാണ് മറ്റ് അപകടങ്ങൾ. രണ്ട് ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുകയും ചെയ്‌തു. പൊതു പ്രവർത്തകനായ ആർ.ഷമീർ നൽകിയ വിവരാവകാശ രേഖയിൽ, 2018 മുതൽ 2022 വരെ 189 അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളതയാണ് കണക്ക്., ഇതിൽ 32 മരണങ്ങൾ സംഭവിക്കുകയും 239 പേർക്ക് സാരമായും, ഗുരുതരമായും പരിക്കുകൾ സംഭവിച്ചതായി രേഖയിൽ പറയുന്നു. ഇടകുർശ്ശി മുതൽ കാഞ്ഞികുളം വരെയുള്ള ഭാഗം റോഡിൽ ആവശ്യമായ താഴ്ച്ച കൾ വരുത്തി അഴുക്കുചാലുകൾ നിർമ്മിച്ചു പുനർനിർമ്മാണം നടത്തണം അല്ലാത്തപക്ഷം അപകടങ്ങൾ അറുതിയില്ലാതെ തുടരും