ഓർമ്മ നഷ്ട്ടപെട്ടു അലഞ്ഞുതിരിഞ്ഞ ഗൃഹനാഥനു രക്ഷകരായി പോലീസ്

കല്ലടിക്കോട്: മൂന്നു ദിവസമായി വീടുവിട്ടിറങ്ങി മുണ്ടൂർ,മണ്ണാർക്കാട്, നാട്ടുകൽ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഗൃഹനാഥന് കല്ലടിക്കോട് പോലീസ് രക്ഷകരായി.
കല്ലേപ്പുള്ളി കരിപ്പറമ്പ്  സ്വദേശി ആനന്ദൻ(48) ആണ് വീട്ടിൽ നിന്നും ഇറങ്ങുകയും, ഓർമ്മ നഷ്ട്ടപ്പെട്ടത്തോടെ വീടെത്താനാകാതെ വിവിധ സ്ഥലങ്ങളിലായി കറങ്ങി തിരിയുകയും ചെയ്തത്. നാട്ടുകൽ ഭാഗത്തു നിന്നും ബസ്സിൽ കയറി വ്യാഴാഴ്ച രാത്രി ഇടക്കുറുശ്ശിയിൽ വന്നിറങ്ങി. ഭക്ഷണമൊന്നും കഴിക്കാതെ ക്ഷീണിതനായി കണ്ട ഈയാളെ കുറിച്ച് നാട്ടുകാരാണ്പോലീസിൽ വിവരം കൊടുത്ത്. പറയുന്ന കാര്യങ്ങൾ അവ്യക്തമായിരുന്നു. കല്ലടിക്കോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉല്ലാസിൻറെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും, ഇയാളുടെ ഭാര്യ ഉഷയുടെ നമ്പർ കണ്ടെത്തി വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നു. തുടർന്ന്  ജനമൈത്രി ബീറ്റ് ഓഫീസർ സ്റ്റൈലേഷുമായി ചേർന്ന് ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു. ഭാര്യയും രണ്ട് മക്കളുമാണ് ആനന്ദിനുള്ളത്.
Previous Post Next Post

نموذج الاتصال