മണ്ണാര്‍ക്കാട് : മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാർക്കാട് നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഒരർത്ഥത്തിൽ ശക്തി പ്രകടനമായി മാറി. നൂറു കണക്കിന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പ്രകടനം സിപിഎം ഓഫീസിന് മുന്നിലെത്തിയപ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ പോര് വിളികളുണ്ടായി, പോലീസ് ഏറെ പണിപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.
ആശുപത്രി നവ്വാര്‍ കോംപ്ലക്സില്‍ നിന്നും ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രകടനം കോടതിപ്പടിയില്‍ സമാപിച്ചു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അരുണ്‍ കുമാര്‍ പാലകുറുശ്ശി, ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍, ഗിസാന്‍ മുഹമ്മദ്, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമ്മാരായ അസീസ് കാര, അമീന്‍ നെല്ലിക്കുന്നന്‍, ആഷിക്ക് വറോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട് നഗരത്തില്‍ കൊലവിളി പ്രസംഗം നടത്തിയ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീനെ യുവജന ക്ഷേമ ബോര്‍ഡ് പാലക്കാട് ജില്ലാ കോര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ടുമ്മാരായ നസീഫ് പാലക്കഴി, സിജാദ് അമ്പലപ്പാറ, രാജന്‍ ആമ്പാടത്ത്, ടിജോ പി ജോസ്, മനോജ് പാറക്കോട്ടില്‍, ടിറ്റു അഗളി, മണികണ്ഠന്‍ ഷോളയൂര്‍, നിയോജകമണ്ഡലം ഭാരവാഹികളായ ഹാരിസ് തത്തേങ്ങലം, ഹമീദ് ആലുങ്ങല്‍, നസീര്‍, അന്‍വര്‍ കണ്ണംക്കുണ്ട്, സിറാജ് ആലായന്‍, സുധീര്‍ കാപ്പുപറമ്പ്, രമേഷ് ഗുപ്ത, സഫിന്‍ ഓട്ടുപ്പാറ, അക്ഷയ് തുടങ്ങിയവര്‍ പ്രകനത്തിന് നേതൃത്വം നല്‍കി.