കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

അലനല്ലൂർ: ഭീമനാട് വടശ്ശേരിപുറത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെ നാട്ടുകൽ ഭാഗത്തു നിന്നും ഭീമനാട്ടേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. കാർ ഡ്രൈവറായിരുന്ന അലനല്ലൂർ സ്വദേശി നിസാര പരിക്കോടെ രക്ഷപ്പെട്ടു. തകർന്ന രണ്ടു വൈദ്യുതി പോസ്റ്റുകൾ കെ.എസ്.ഇ.ബി അധികൃതർ മാറ്റി സ്ഥാപിച്ചു.

Previous Post Next Post

نموذج الاتصال