മണ്ണാർക്കാട്: സംസ്ഥാനത്തെ കാറ്ററിംഗ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ഘടകത്തിന്റെ സമ്മേളനവും, 2022 - 2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുo മണ്ണാർക്കാട് എസ്.കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.
എ കെ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജൻ മത്തായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ഉണ്ണികൃഷ്ണൻ സംസ്ഥാന സെക്രട്ടറി സത്യദാസ് ജില്ലാ പ്രസിഡന്റ് ടി എം കൃഷ്ണദാസ് ജനറൽ സെക്രട്ടറി ഫിറോസ് ബാബു ട്രഷറർ സാബു , റഷീദ് നൂർജഹാൻ, മൻസൂർ, സന്തോഷ് സി, സത്യനാരായണൻ, കൃഷ്ണൻ കുട്ടി, പ്രജീഷ്, ഹംസ, ജലജ, അക്ബർ, പ്രകാശൻ , രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ടി എം കൃഷ്ണദാസ് (പ്രസിഡന്റ്), ഫിറോസ് ബാബു (ജനറൽ സെക്രട്ടറി), കെ ജയകൃഷ്ണൻ (ട്രഷറർ),
രാജു ടോപ് ഇൻ ടൗൺ, എം ഉണ്ണികൃഷ്ണൻ നിള, റഷീദ് നൂർജഹാൻ (രക്ഷാധികാരികൾ )
സാബു (വർക്കിംഗ് പ്രസിഡന്റ്) കൃഷ്ണൻ കുട്ടി, ഹംസ, സത്യനാരായണൻ , അക്ബർ (വൈസ് പ്രസിഡന്റുമാർ) മുരളി സ്വാമി (വർക്കിംഗ് സെക്രട്ടറി ) പ്രജീഷ്, ജലജ , മൻസൂർ (സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.